
കൊല്ലം: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുവതീ ക്ലബ് അംഗങ്ങൾക്കായി നടത്തുന്ന തൊഴിൽ പരിശീലനങ്ങളുടെ ഭാഗമായി കേക്ക് നിർമ്മാണ പരിശീലനത്തിന് കുളക്കട ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് ഹാളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷയായി. സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടുത്ത കുളക്കട കൃഷി ഓഫീസർ ടിസി റെയ്ച്ചൽ തോമസിന് ബോർഡിന്റെ ഉപഹാരവും ക്ലബ് അംഗങ്ങൾക്കുള്ള കേക്ക് നിർമാണ ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു.