canal
കുടവട്ടൂർ ഡിസ്ട്രിബൂട്ടറി സബ് കനാലിൽ മങ്ങാരം പ്രദേശത്തു വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിനാൽ വെള്ളം കരകവിഞ്ഞൊഴുകി പാഴാകുന്നു.

ഓടനാവട്ടം: മുട്ടറ മെയിൻ കനാലിൽ നിന്ന് ആരംഭിക്കുന്ന കുടവട്ടൂർ ഡിസ്ട്രിബൂട്ടറി സബ് കനാലിൽ നിന്ന് വെള്ളം കരകവിഞ്ഞൊഴുകി പാഴാകുന്നു. ജലക്ഷാമം രൂക്ഷമായ പഴങ്ങാലം -മങ്ങാരം കോളനി പ്രദേശത്തേക്കുള്ള സബ് കനാലാണിത്. പഴങ്ങാലം മുക്കിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പിൽ ചെളിമണ്ണ് നിറഞ്ഞതാണ് വെള്ളമൊഴുക്കിന് തടസമായത്. ഇതുമൂലം വൻ തോതിലാണ് കനാൽ ജലം കാൽ നടപ്പാത വഴി കവിഞ്ഞൊഴുകുന്നത്. അടിയന്തര നടപടി സ്വീകരിച്ച്‌ കനാൽ വെള്ളം പാഴാകാതിരിക്കാൻ വേണ്ടത് ചെയ്യണമെന്നും ദുരന്തം ഒഴിവാക്കണമെന്നും പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.