 
പരവൂർ: ഹെൽത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി പരവൂർ നഗരസഭ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി ഭക്ഷണ ശാലകളിൽ പരിശോധന നടത്തി. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആഷ്‌ലി, പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജീവ്, ബിനോയ് എന്നിവർ നേതൃത്വം നൽകി