 
ഓച്ചിറ: പഞ്ചായത്ത് പ്രദേശത്തെ രൂക്ഷമായ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം കൊല്ലം സിറ്റി അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ജോസി ചെറിയാൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ നിന്ന് വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതടക്കമുള്ള എല്ലാ സേവനങ്ങൾക്കും ഹരിതകർമ്മ സേനയ്ക്ക് മാലിന്യം കൈമാറിയതിന്റെ രസീത് നിർബന്ധമാക്കിയതായി സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലത്തീഫാ ബീവി, ആർ.ഡി പത്മകുമാർ, ശ്രീലത പ്രകാശ്, നേതാക്കളായ സുഭാഷ്, ബി.എസ് വിനോദ്, അജ്മൽ എെ.എച്ച്.സി സുകുമാരി തുടങ്ങിയവർ സംസാരിച്ചു.