കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഏപ്രിലിൽ തുടങ്ങുന്ന വിവിധ പി.എസ്.സി, റെയിൽവേ, സെൻട്രൽ ഗവ. ടെക്നിക്കൽ മത്സര പരീക്ഷകളിലേക്കുള്ള സൗജന്യ നിരക്കിലുള്ള പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, സിവിൽ, സർവേ വിഭാഗങ്ങളിലുള്ള തസ്തികളിലാണ് പരിശീലനം. താത്പര്യമുള്ളവർ കോളേജിൽ നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടണം. ഫോൺ: 8606376102, 9446820027.