 
കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോടാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ചടങ്ങിന് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. 35.43 കോടി രൂപയുടെ വരവും, 34.65 കോടി രൂപയുടെ ചെലവും നീക്കുബാക്കിയായി 77.30 ലക്ഷം രൂപയുമാണ് ബഡ്ജറ്റിലുള്ളത്. 1.45 കോടി രൂപയായിരുന്നു മുൻ വർഷത്തെ ബാക്കി തുക. ഗ്രാമപഞ്ചായത്തിലെ റോഡുകൾ നവീകരിച്ച് ഇന്റർലോക്ക് പാവുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, പിന്നാക്ക വിഭാഗത്തിലുള്ളവരുടെയും സ്ത്രീകളുടെയും കുട്ടികകളുയും വൃദ്ധരുടെയും ഉന്നമനം, കൃഷി, കന്നുകാലി വളർത്തൽ, ഭവന നിർമ്മാണം, കുടിവെള്ള വിതരണം, ശുചിത്വം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രാദ്ധാന്യം നൽകിയത് ബഡ്ജറ്റ് അവതരിപ്പിച്ചത്.
പ്രതിപക്ഷ ഗ്രാമപഞ്ചായത്തംഗങ്ങൾ ചില കാര്യത്തിൽ എതിർ അഭിപ്രായങ്ങൾ പറയുകയും കൂടുതൽ തുക പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും പൊതുവായി ബഡ്ജറ്റിനെ അനുകൂലിച്ചാണ് സമ്മേളനം പിരിഞ്ഞത്.