thahasil-
യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേവിഭാഗം കരുനാഗപ്പള്ളി തഹസീൽദാരെ ഉപരോധിക്കുന്നു

കരുനാഗപ്പള്ളി : ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകൾ അകറ്റണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ വിഭാഗം കരുനാഗപ്പള്ളി തഹസീൽദാരെ ഉപരോധിച്ചു. തുടർന്ന് എം.എൽ.എ, നഗരസഭാ ചെയർമാൻ, കൗൺസിലർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യുട്ടി കളക്ടറും സ്‌പെഷ്യൽ തഹസീൽദാരും യു.എം.സി നേതാക്കളുമായി ചർച്ച നടത്തി.

കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കായി നടത്തിയ അദാലത്ത് പ്രകാരം ഏഴു ദിവസത്തിനുള്ളിൽ ഔദ്യോഗിക ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അഞ്ച് ദിവസം ആക്ഷേപമുണ്ടെങ്കിൽ എഴുതി സമർപ്പിക്കാൻ സമയം അനുവദിക്കുമെന്നും

ജനകീയ സമിതി ചേർന്ന് നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും അധികാരികളിൽ നിന്ന് ഉറപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.

തുടർന്ന് നടന്ന പൊതുയോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ലാ വൈസ്‌ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി, കൊല്ലം ജില്ലാ ജനറൽ കൺവീനർ ആസ്റ്റിൻബെന്നൻ, ട്രഷറർ കെ.ബി.സരസചന്ദ്രൻപിള്ള, ജില്ലാ,​മേഖലാ,​യൂണിറ്റ് ഭാരവാഹികളായ എച്ച്.സലിം, ഡി.മുരളീധരൻ, ഷിഹാൻബഷി, ഷാജഹാൻ പടിപ്പുര, റൂഷ പി.കുമാർ, എസ്.വിജയൻ, നൗഷാദ് പാരിപ്പള്ളി, എം.ഇ.ഷെജി, നുജൂംകിച്ചൻഗാലക്‌സി, ഇ.എം.അഷ്‌റഫ്, പി.കെ.മധു, വിജയകുമാർ, എം.സിദ്ദിക്ക്, അനീഷ്, ജില്ലാ കോ-ഓർഡിനേറ്റർ എസ്.രാജു എന്നിവർ സംസാരിച്ചു.