congress

കൊല്ലം: അംഗത്വ വിതരണത്തിലൂടെ ജില്ലയിൽ കോൺഗ്രസ് 4 ലക്ഷം പേരെ പാർട്ടിയംഗങ്ങളാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. അംഗത്വ വിതരണത്തിലൂടെ പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കുമെന്നും പാർട്ടിക്ക് പുത്തൻ ഉണർവ് നൽകാൻ അംഗത്വ വിതരണത്തിലൂടെ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.

കോൺഗ്രസ് ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ആരംഭിച്ച വാർ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. നേതാക്കളായ സൂരജ് രവി, അൻസർ അസീസ്, എൻ. ഉണ്ണിക്കൃഷ്ണൻ, ശോഭാ സുധീഷ്, വേണു.ജെ.പിള്ള, വി.എസ്. ജോൺസൺ, ആർ. ശശിധരൻപിള്ള, ആർ.എസ്. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.