photo
മലങ്കര കത്തോലിക്കാ സഭയുടെ അഞ്ചൽ കൺവെൻഷൻ സെന്റ് ജോൺസ് സ്കൂളിൽ ജയിംസ് പാറവിള കോറെപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ബോവസ് മാത്യു, ഡോ.കെ.വി. തോമസ് കുട്ടി തുടങ്ങിയവർ സമീപം

അഞ്ചൽ: മലങ്കര കത്തോലിക്കാ സഭയുടെ അഞ്ചൽ കൺവെൻഷൻ അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കൺവെൻഷൻ ജയിംസ് പാറവിള കോറെപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു , അജപാലന സമിതി സെക്രട്ടറി ഡോ. കെ.വി. തോമസ് കുട്ടി എന്നിവർ പ്രസംഗിച്ചു. 24 ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് കൺവെൻഷൻ യോഗങ്ങൾ നടക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാർക്കിംഗ് സൗകര്യം സെന്റ് ജോൺസ് കോളേജ് കോമ്പൗണ്ടിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് വൈദിക ജില്ലാ സെക്രട്ടറി ഡോ. കെ.വി. തോമസ് കുട്ടി പറഞ്ഞു. അഞ്ചൽ വൈദിക ജില്ലയിലെ ഇരുപത് ഇടവകകളുടെ നേതൃത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത്.