 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി. ഹരിത കേരളാ മിഷനും ശുചിത്വമിഷനും ഒപ്പം വിവിധ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ബഹുജന പങ്കാളിത്തത്തോടെ ജലാശയങ്ങളെ മാലിന്യമുക്തമാക്കാനുള്ള തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനമാണ് ഏരൂരിൽ നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ഹരിതകേരളം ജില്ലാ കോ ഓഡിനേറ്റർ എസ്. ഐസക്, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി. രാജ്, മഞ്ചുലേഖ, അജിമോൾ, ഫൗസിയ ഷംനാദ് തുടങ്ങിയവർ സംസാരിച്ചു.