malayalam-
ശ്രേഷ്ഠഭാഷ മലയാളം സാംസ്‌കാരിക വേദിയുടെ 2021 ലെ സംസ്ഥാന തല അവാർഡ് സമർപ്പണം സാംസ്കാരിക സമ്മേളനം കൊല്ലം പ്രസ്സ് ക്ലബ്ബിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഉണ്ണി പുത്തൂർ, ഇടമൺ സുജാതൻ, കണിയാംപറമ്പിൽ ജോയി, പല്ലിശ്ശേരി , അഡ്വ.കെ.വി.രാജേന്ദ്രൻ, ഡോ.ജയദേവൻ,എസ്.അരുണഗിരി എന്നിവർ സമീപം

കൊല്ലം: ശ്രേഷ്ഠഭാഷ മലയാളം ശാസ്ത്രകലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ 2021 ലെ സംസ്ഥാനതല അവാർഡ് സമർപ്പണവും സാംസ്‌കാരിക സമ്മേളനവും കവിയരങ്ങും നാടൻ പാട്ടും കൊല്ലം പ്രസ് ക്ലബ്ബിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘടാനം ചെയ്തു. പല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഡോ.ജയദേവൻ, ഉണ്ണി പുത്തൂർ, ഇടമൺ സുജാതൻ, എസ്.അരുണഗിരി, പന്തളം പ്രഭ, അഡ്വ.കെ.വി.രാജേന്ദ്രൻ, കണിയാം പറമ്പിൽ ജോയി, പന്തളം പ്രഭ, വല്ലം ഗണേശൻ, ജി.വിജയൻ കല്ലട, ഷൈൻ ലാൽ തലവൂർ എന്നിവർ സംസാരിച്ചു.