xl
ബി.ജെ.പിയുടെ നേതൃത്വത്തിൽ തഴവ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷയെ ഉപരോധിക്കുന്നു.

തഴവ: തഴവ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സനെ ബി.ജെ.പി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കുടുബശ്രീ പ്രവർത്തകർക്ക് പഞ്ചായത്ത്‌ നൽകുന്ന ഫണ്ട്‌ വകമാറ്റി ചെലവഴിച്ചതായും പാവുമ്പായിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ചായിരുന്നു ഉപരോധം. ബി.ജെ.പി നേതാക്കളായ ശരത് കുമാർ,പ്രകാശ് പാപ്പടി, ലാൽ കുമാർ,ശങ്കരൻ കുട്ടി, രാധാകൃഷ്ണപിള്ള, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹനൻപിള്ള,വിജു,സന്ധ്യ,പ്രശാന്തി,സുശീലാമ്മ എന്നിവർ നേതൃത്വം നൽകി.