 
ഓച്ചിറ: ഹരിത കേരള മിഷനും ശുചിത്വ മിഷനും വിവിധ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന 'തെളിനീരോഴുകും നവ കേരളം' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘടന ആലപ്പാട് നടന്നു. ബഹുജന പങ്കാളിതത്തോടെ ജലശയങ്ങളെ മാലിന്യ മുക്തമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. വൈസ് പ്രസിഡന്റ് ടി.ഷൈമ, പഞ്ചായത്ത് സെക്രട്ടറി രേഖ, അസി. സെക്രട്ടറി ഗോപകുമാർ, ഹെഡ് ക്ലർക്ക് ഷീൻ സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.