
പുത്തൂർ: സ്കൂൾ വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. ഇടവട്ടം നീലിമ ഭവനിൽ (നെല്ലിവിള വീട്ടീൽ) ഷാൻ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ.എൻ.എൻ.എം.വി എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയായ നീലിമയാണ് (15) മരിച്ചത്.
സ്കൂളിൽ നിന്ന് വിളിപ്പിച്ചതനുസരിച്ച് മാതാപിതാക്കൾ സ്കൂളിലെത്തിയിരുന്നു. അവരോടൊപ്പം ഒട്ടോറിക്ഷയിലാണ് നീലിമ വീട്ടിലേക്ക് മടങ്ങിയത്. ഒട്ടോയിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ മുന്നേ നടന്ന നീലിമ വിടിനടുത്തുള്ള സുരക്ഷാ മതിലില്ലാത്ത കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കുണ്ടറയിൽ നിന്ന് അഗ്നിശമന സേനയെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരി: നിമിഷ. എഴുകോൺ പൊലീസ് മേൽനടപടി സ്വീകരിച്ചു.