 
ഓച്ചിറ: പട്ടികജാതി വികസന വകുപ്പിന്റെ ഓച്ചിറ ഐ.ടി.ഐ യിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനാചരണവും ജല സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. ട്രെയിനീസ് കൗൺസിൽ അംഗം ജെ. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.എസ്.സാജു ഉദ്ഘാടനം ചെയ്തു.ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സി.എസ്. സുഭാഷ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ എ.ഷമീറ സംസാരിച്ചു. പരിസ്ഥിതി ക്ലബ് പ്രസിഡന്റ് എൽ.അഖില സ്വാഗതവും പരിസ്ഥിതി ക്ലബ് സെക്രട്ടറി ശരത് ശങ്കർ നന്ദിയും പറഞ്ഞു. പരിസ്ഥിതി ക്ലബ് ജോയിന്റ് സെക്രട്ടറി യു.ദേവി ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.