ഈസ്റ്റ് കല്ലട: സി.വി.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ചിറ്റു മലയിൽ പുസ്തകക്കൂടൊരുക്കി. ബസ് കാത്തിരിപ്പു കേന്ദ്രത്തോട് ചേർന്നാണ് പുസ്തകക്കൂട്. ചിറ്റുമലയെ അക്ഷര ഗ്രാമമാക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി മോഹൻ ഉദ്ഘാടനം ചെയ്തു. കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ലക്ഷ്മി, ഈസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അജിത് പ്രസാദ്, സ്റ്റീഫൻ പുത്തേഴത്ത്, കൊച്ചാപ്പു, ഷാജി വെള്ളാപ്പള്ളി, ബിനിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കൺവീനർ ആന്റണി പാസ്റ്റർ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാവ് ഷിബു, പ്രോഗ്രാം ഓഫീസർ പി.ബിജു എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട ഡി.ബി കോളേജ് പ്രൊഫസർ ശശികുമാറാണ് പുസ്തകക്കൂട് സ്പോൺസർ ചെയ്തത് .