 
കരുനാഗപ്പള്ളി : ബി.ജെ.പി യുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിൽ ഇടതുപക്ഷ ജനാധിപത്യ മതേതരത്വ ശക്തകളുടെ വിശാലമായ ഏക്യ നിര ഉയർന്ന് വരണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പറഞ്ഞു. സി.കെ ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം കരുനാഗപ്പള്ളി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. വർഗ്ഗീയത നാടിനെ ഭിന്നിപ്പിക്കുമെന്ന് ഇന്ത്യൻ ജനതയോട് ആദ്യമായി പറഞ്ഞ നേതാവായിരുന്നു സി.കെ.ചന്ദ്രപ്പൻ. വർഗ്ഗീയതയെ പൂർണമായും തോല്പിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയം ജയിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇന്ത്യയിൽ പരിവർത്തനോന്മുഖമായ രാഷ്ട്രീയമാണ് ചന്ദ്രപ്പൻ ഉയർത്തിയത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നന്മകൾ സ്വന്തം ജീവിതത്തിൽ പകർത്തിയ ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്നും മുല്ലക്കര പറഞ്ഞു. സമ്മേളനത്തിൽ സ്വാതസംഘം ചെയർമാൻ ഐ.ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആർ.രാമചന്ദ്രൻ, കെ.ശിവശങ്കരൻനായർ, വിജയമ്മലാലി, പി.ബി.രാജു, കടത്തൂർ മൺസൂർ, ജഗത് ജീവൻലാലി, കൃഷ്ണകുമാർ, സ്വാഗത സംഘം കൺവീനർ ജെ.ജയകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.