കൊട്ടാരക്കര: കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നീലേശ്വരം പിണറ്റിൻമൂട് നിവാസികൾ. ഒരുമാസമായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തെ കുറിച്ച് ബന്ധപ്പെട്ടവരോടൊക്കെ പരാതി പറഞ്ഞും നിവേദനം നൽകിയും മടുത്തതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. പിണറ്റിൻമൂട് ഇടിയൻകുന്ന് വാട്ടർ ടാങ്കിലെ ജല വിതരണം നിലച്ചിട്ട് ഒരുമാസത്തിലേറെയായി. അതോടെ നീലേശ്വരം , മംഗലത്തു ജംഗ്ഷൻ, പിണറ്റിൻമൂട് മുക്കോണിമുക്ക്, കുറ്റിവിള കോളനി എന്നിവിടങ്ങളിലൊന്നും തന്നെ കുടിവെള്ളം കിട്ടാനില്ല.
കുടിവെള്ള വിതരണം
പുന:സ്ഥാപിക്കണം
നവാട്ടർ അതോറിറ്റി ഓഫീസിൽ പരാതി അറിയിച്ചപ്പോൾ മോട്ടോർ കേടാണെന്ന മറുപടിയാണ് ലഭിച്ചത്. വേനൽ കടുത്ത ഈ സമയത്ത് നാട്ടുകാർ കൂടുതലും ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയായിരുന്നു. എത്രയും വേഗം കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.