parisheelanam-
പഞ്ചായത്ത് പ്രസിഡണ്ട് സി സുശീലാദേവി വൈസ് പ്രസിഡന്റ് ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, ചെയർപേഴ്സൺ റീജ ബാലചന്ദ്രൻ, തുടങ്ങിയവർ.

ചാത്തന്നൂർ: മഹിളാ കിസാൻ ശാക്തീകരൺ പരിയോജന കൊല്ലം സൗത്ത് ഫെഡറേഷനും കിലയും ചേർന്ന് വനിതകൾക്ക് സൗജന്യ പരിശീലനം നൽകി. ചിറക്കര ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെയും എം.കെ.എസ്.പി, കില എന്നിവയുടെ നേതൃത്വത്തിൽ വനിതകൾക്ക് യന്ത്രവൽകൃത നടീൽ പരിശീലനം, തെങ്ങുകയറ്റ പരിശീലനം, ഊർജിത ഉത്പന്ന നിർമ്മാണം, ഡ്രി​പ്പ് ഇറിഗേഷൻ പരിശീലനം നൽകി. ചിറക്കര ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സി. സുശീല ദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദേവദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ, മെമ്പർമാരായ സുജെയ് കുമാർ, ജയകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ റീജ ബാലചന്ദ്രൻ, വൈസ് ചെയർ പേഴ്സൺ ഉഷ കുമാരി, എം.കെ.എസ്.പി സി.ഇ.ഒ അജി എബ്രഹാം, സെക്രട്ടറി അജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി അമ്പിളികല, കൃഷി ഓഫീസർ അഞ്ജു, ട്രെയിനർ ബീന എന്നിവർ സംസാരിച്ചു.