
കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഡി.എ കുടിശ്ശിക സർവീസ് വെയിറ്റേജ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിറുത്തലാക്കിയും പങ്കാളിത്ത പെൻഷൻ പുനപരിശോധനാ സമിതി റിപ്പോർട്ട് പൂഴ്ത്തിവച്ചും ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജോ.സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് 42-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ജയപ്രകാശ്, എൻ.ടി.യു ജില്ലാ പ്രസിഡന്റ് പാറംങ്കോട് ബിജു, കെ.എസ്.ടി എംപ്ലോയിസ് സംഘ് ജില്ലാ സെക്രട്ടറി എം. ഗിരിഷ് കുമാർ, പെൻഷണേഴ്സ് സംഘ് സംസ്ഥാന സമിതി അംഗം വ്യോമകേശൻ, എൻ.ജി.ഒ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷ അനിത രവീന്ദ്രൻ, സംസ്ഥാന ജോ.സെക്രട്ടറി കെ. രാധാകൃഷ്ണ പിള്ള, സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗം പി.വി. മനോജ് സംസ്ഥാന സമിതി അംഗങ്ങളായ പി.മനേഷ് ബാബു എൻ.വി. ശ്രീകല, ജില്ലാ സെക്രട്ടറി എ.രഞ്ജിത്ത്, ട്രഷറർ എ.ജി.രാഹുൽ, ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന നടന്ന യാത്രയയപ്പ് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എൻ. രമേശും സാംസ്കാരിക സമ്മേളനം ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം എം.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. സതീഷ്ചന്ദ്രൻ മുട്ടത്തറ മുഖ്യപ്രഭാഷണം നടത്തി