bus

കൊല്ലം: ബസുടമകൾ 24ന് സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ കൊല്ലത്ത് ചേർന്ന ബസ് വർക്കേഴ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ ചാർജ് വർദ്ധനവ് അനിവാര്യമാണ്. കെ.എസ്.ആർ.ടി.സിയെ വാരിക്കോരി സഹായിക്കുന്ന സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം വിലയിരുത്തി. അസോ. ജില്ലാ പ്രസിഡന്റ് ചാൾസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. അനൂപ് ഇടയ്ക്കിടം (സെക്രട്ടറി), സി.ബി. പ്രജിത്ത് (വൈസ് പ്രസിഡന്റ്), അജിത്ത് (ട്രഷറർ), മുഖത്തല അനൂപ്, അഭിലാഷ്, അരുൺ, അനൂപ് അഞ്ചാലുംമൂട്, നബീൽ, അഭിജിത്ത്, സൂരജ്, മിഥുൽ എന്നിവർ സംസാരിച്ചു.