save-
ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും കേരള വാട്ടർ അതോറിട്ടി​യുടേയും കൊല്ലം ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടി​പ്പി​ച്ച 'സേവ് വാട്ടർ, സേവ് ലൈഫ്' ലോഗോ പ്രകാശനം കൊല്ലം ജനമൈത്രി പൊലീസ് നോഡൽ ഓഫീസറും അസിസ്റ്റന്റ് പൊലീസ് കമ്മി​ഷണറുമായ സോണി ഉമ്മൻ കോശി നി​ർവഹി​ക്കുന്നു

കൊല്ലം: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും കേരള വാട്ടർ അതോറിട്ടി​യുടേയും കൊല്ലം ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ 'സേവ് വാട്ടർ, സേവ് ലൈഫ്' ജില്ലാതല കാമ്പയിൻ സംഘടിപ്പിച്ചു. കൊല്ലം ജനമൈത്രി പൊലീസ് നോഡൽ ഓഫീസറും അസിസ്റ്റന്റ് പൊലീസ് കമ്മി​ഷണറുമായ സോണി ഉമ്മൻ കോശി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹി​ച്ചു.

കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജി​നീയർ സി​.സജീവ് അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിട്ടി​ എക്‌സിക്യുട്ടീവ് എൻജി​നീയർമാരായ എ. സബീർ, റഹീം, രാജേഷ് ഉണ്ണിത്താൻ, കേരള വാട്ടർ അതോറിട്ടി​ എംപ്ലായീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഹരികുമാർ എന്നിവർ സംസാരി​ച്ചു. ജോയ് ആലുക്കാസ് പി.ആർ.ഒ വിശ്വേശ്വരൻപിള്ള സ്വാഗതവും മാനേജർ അരുൺകുമാർ നന്ദിയും പറഞ്ഞു. ജോളി സിൽക്ക് അസിസ്റ്റന്റ് മാനേജർ സന്തോഷ് കുമാർ, ജോയ് ആലുക്കാസിലെയും ജോളി സിൽക്കിലെയും വാട്ടർ അതോറിട്ടി​യി​ലെയും ജീവനക്കാരും കൊല്ലം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.