
തൊടിയൂർ: കല്ലേലിഭാഗം അഖിലാലയത്തിൽ ശ്യാംകുമാറിന്റെ ഭാര്യ അഖിലാരാജ് (27) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആയുഷ് ദേവ് (ഒന്നര വയസ്) മകനാണ്.