ka

കരുനാഗപ്പള്ളി: കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തിരുവനന്തപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ഫുട് ബാൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയാണ് മത്സരങ്ങൾ. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഷട്ടിൽ ബാഡ്മിന്റൺ മത്സരം രാവിലെ 9 ന് ഇടപ്പള്ളിക്കോട്ട ന്യൂ - ഐ ഇൻഡോർ സ്റ്റേഡിയത്തിലും ഫുട്ബാൾ മത്സരം വൈകിട്ട് 5ന് പന്മന മനയിൽ കുരീത്തറ ഡെർബിസ് ടർഫ് സ്റ്റേഡിയത്തിലുമാണ് നടക്കുക. മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.