കൊല്ലം: കേരളാ സ്​റ്റേ​റ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോ. എട്ടാമത് കൊല്ലം സി​റ്റി വാർഷിക സമ്മേളനം ഇന്ന് രാവിലെ 9.30 ന് കൊല്ലം ലൈബ്രറി ഹാളിൽ നടക്കും. കൊല്ലം സി​റ്റിയിലെ പെൻഷൻ പ​റ്റിയ സിവിൽ പൊലീസ് ഓഫീസർ മുതൽ ഡി.ജി.പി വരെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

മന്ത്റി ജെ. ചിഞ്ചുറാണി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. അസോ. സി​റ്റി പ്രസിഡന്റ് ടി. രഘുനാഥൻ നായർ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ, ജനറൽ സെക്രട്ടറി കെ. ശ്രീകുമാർ, സംസ്ഥാന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനം റിട്ട. എസ്.പി എം. കൃഷ്ണ ഭദ്റൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കും.

ട്രെയിനിംഗ് പീരീഡ് സർവീസ് അയി പരിഗണിക്കുക, 27 വർഷം സർവീസ് പൂർത്തിയാക്കിയയവർക്ക് നാലാം ഗ്രേഡ് അനുവദിക്കുക, കോടതികളിൽ സാക്ഷികളായി പോകുന്നവർക്കുള്ള യാത്രാപ്പടി കൃത്യമായി ലഭ്യമാക്കുക, നിസാര അച്ചടക്ക നടപടി നേരിടുന്നവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാതിരിക്കുക. മെഡിസ്വിച്ച് നടപ്പാക്കുന്നതിൽ കാലതാമസം ഒഴിവാക്കുക, അപാകതകൾ പരിഹരിക്കുക, പെൻഷൻ കുടിശ്ശിക ഉടൻ നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്ന് ജില്ലാ പ്രസിഡന്റ് ​ടി. രഘുനാഥൻ നായർ, സെക്രട്ടറി എം. ജമാലുദ്ദീൻ കുഞ്ഞ്, ജി.പി. രാജശേഖരൻ, കെ. രാജു, എ. മോഹനൻ, രവീന്ദ്രപ്രസാദ്, എം. കമറുദ്ദീൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പത്രസമ്മേളനത്തിൽ പങ്കെടുത്തു.