cashew-
കശുഅണ്ടി​ തൊഴി​ലാളി​ ഫെഡറേഷന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റ്റ്റ് പടിക്കൽ നടത്തിയ ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് കശുഅണ്ടി തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ ആർ.എസ്.പി​ സംസ്ഥാന സെക്രട്ടറി​ എ.എ. അസീസ് ഉദ്ഘാടനം ചെയ്തു.

ഏഴ് വർഷമായി 700ൽപ്പരം സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ പൂട്ടിക്കി​ടക്കുകയാണ്. തുറക്കുമെന്ന എൽ.ഡി.എഫ് വാഗ്ദാനം പ്രാവർത്തികമായില്ല. പൊതുമേഖലാ സ്ഥാപനങ്ങളായ 40 ഫാക്ടറികൾ നടത്തുന്ന കാര്യത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ ചെലുത്തിയത്. രണ്ട് ലക്ഷത്തിൽപ്പരം തൊഴിലാളികൾ പണിയെടുത്തിരുന്ന സ്വകാര്യ ഫാക്ടറികൾ പൂട്ടിക്കിടക്കുന്നു. പല ഉടമകളും കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുരയിടങ്ങൾ വിൽക്കുന്നു. നിയമം നി​ർമ്മി​ച്ച് ഫാക്ടറി​കൾ സർക്കാർ ഏറ്റെടുക്കണമെന്നും അസീസ് ആവശ്യപ്പെട്ടു. ടി​.സി​. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ്, കെ.എസ്.വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, ജി.വേണുഗോപാൽ, പി.പ്രകാശ് ബാബു, എം.എസ്.ഷൗക്കത്ത്, കുരിപ്പുഴ മോഹനൻ, ടി​.കെ. സുൽഫി, വെളിയം ഉദയകുമാർ, അഡ്വ. ആർ.സുനിൽ, രാമൻപിള്ള, എൽ.ബീന, പാരിപ്പള്ളി, സുരേന്ദ്രൻ, ദിലീപ് മംഗലഭാനു, ശാന്തകുമാർ, മുഹമ്മദ് കുഞ്ഞ്, ഗിരീഷ്, സോമൻ അയത്തിൽ, എ.എൻ.സുരേഷ് ബാബു, സെയ്ഫുദീൻ കിച്ചിലു, തുളസീധരൻ, താജുദ്ദീൻ എന്നിവർ സംസാരിച്ചു.