 
ഓച്ചിറ: വനിതകൾ മുൻഗണന നൽകുന്ന ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ആലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ അവതരിപ്പിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായി സാനിറ്ററി നാപ്കിൻ വിമുക്‌ത പഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തി. എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നടപ്പിലാക്കാനും കുടിവെള്ളം ശുദ്ധികരിക്കാൻ പ്രഷർ ഫിൽറ്റർ സ്ഥാപിക്കാനും ചെറിയഴീക്കൽ 10-ാം വാർഡിൽ ഫിഷ് ലാൻഡ് സെന്റെർ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. ആരോഗ്യമേഖലക്കും, കാർഷിക മേഖലക്കും പാർപ്പിടമേഖലക്കും ബഡ്ജറ്റിൽ ഊന്നൽ നൽകുന്നു. 21,23,95643 രൂപ വരവും 21,08,60000 ചെലവും വരുന്ന ബഡ്ജറ്റിൽ 15,35,643 മിച്ചം പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബി. രേഖ നന്ദി പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരും ഗ്രാമപഞ്ചായത്തംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.