paravur
ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി പൂതക്കുളം സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്കോട് ആശുപത്രി ജംഗ്ഷനിൽ ചേർന്ന അനുസ്മരണ യോഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ഇ.എം.എസ്, എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി പൂതക്കുളം സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്കോട് ആശുപത്രി ജംഗ്ഷനിൽ ചേർന്ന അനുസ്മരണ യോഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിയമ്മ അദ്ധ്യക്ഷയായിരുന്നു. ഡി.സുരേഷ് കുമാർ, വി. അശോകൻ പിള്ള, എ.ആശാദേവി, അഡ്വ. ബി. ശ്രീകണ്ഠൻ നായർ, എം. ഗിരീശൻ, മുഹമ്മദ് ഖാലിദ്, പുഷ്പാംഗദൻ പിള്ള എന്നിവർ സംസാരിച്ചു.