green

കൊല്ലം: മുണ്ടയ്ക്കൽ ജില്ലാ ആയുർവേദ ഔഷധ നിർമ്മാണ സഹകരണ സംഘത്തിന്റെ (ഭേഷജം) ഔഷധ സസ്യ കൃഷിയുടെ ഉദ്ഘാടനം കേരള സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് എക്‌സി. അംഗം ഡോ. പ്രിയ ദേവദത്ത് നിർവഹിച്ചു. സംഘം പ്രസിഡന്റ് ഡോ. വി. മോഹൻ അദ്ധ്യക്ഷനായി. പ്ലാന്റ് ബോർഡ് അംഗം ഡോ. ​ടി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി വി. വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാംഗങ്ങളായ ഡോ. കെ.ബി. സോമരാജൻപിള്ള, ഡോ. സുരേഷ്, ഡോ. ദീപക് എന്നിവരെ ആദരിച്ചു. എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. സുരേഷ്ബാബു, സെക്രട്ടറി ഡോ. ആർ. രഞ്ജിത്ത്, സംഘം മുൻ പ്രസിഡന്റ് ഡോ. ബി.കെ.ബി. സോമരാജൻ പിള്ള, സംഘം ഭരണസമിതി അംഗം ഡോ. വരുൺ നടരാജൻ എന്നിവർ പങ്കെടുത്തു. സംഘം ഭരണ സമിതി അംഗം ഡോ. അനിൽകുമാർ സ്വാഗതവും മെഡിക്കൽ എക്‌സ്‌പേർട്ട് ഡോ. വി. ജഗ്ജിത്ത് നന്ദിയും പറഞ്ഞു.