കൊല്ലം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കൊല്ലം ഗ്രൂപ്പിന്റെ അടിയന്തിരയോഗം ആർ.എസ്.പി​ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. ഗ്രൂപ്പ് പ്രസിഡന്റ് ജി.സുബ്രഹ്മണ്യൻ പോറ്റി അദ്ധ്യക്ഷത വഹി​ച്ചു. ഗ്രൂപ്പ് സെക്രട്ടറി സജീവ് വിഷ്ണത്തുക്കാവ്, ചവറ രാജശേഖരൻ, മനോജ് തറമേൽ, അനിൽ തെക്കുംഭാഗം, അജയൻ കാവനാട്, രജികുമാർ, രാധാകൃഷ്ണൻ പെരുമ്പുഴ, അഭിലാഷ് ഭട്ടതിരി, പ്രമോദ് അഷ്ടമുടി,അജിരാജ്, ജയകുമാർ ഞാറയ്ക്കൽ, പ്രദീപ് കുരീപ്പുഴ എന്നിവർ സംസാരിച്ചു.