കൊല്ലം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വാക്കനാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തിന് നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ തുടക്കമായി.
സ്വാഗത സംഘം ചെയർമാൻ ജി. മോഹനൻ പതാക ഉയർത്തി. ഡയറി എക്‌സിബിഷൻ ഉദ്ഘാടനം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻപിള്ള അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പദ്ധതിയും ക്ഷീരസംഘം ശില്പശാലയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷനായി.

ക്ഷീരവികസന വകുപ്പ് റിട്ട. ജോ. ഡയറക്ടർ ബിജി.വി.ഈശോ, ജില്ലാ മെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലീഡർഷിപ്പ് ഡെവലപ്പ്മെന്റ് ഡയറക്ടർ അജിത്ത് കുമാർ രാമസ്വാമി എന്നിവർ ക്ലാസുകൾ നയിച്ചു.