intuc-

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ടെയ്ലറിംഗ് ജനറൽ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻടി.യു.സി) ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ബിൽഡിംഗ് അദർ കൺസ്ട്രക്ഷൻ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ നടത്തി. മുൻ ഡി.സി.സി പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജഹാംഗീർ പള്ളിമുക്ക് അദ്ധ്യക്ഷനായി. ജില്ലാ അംഗങ്ങളായ ഷൺമുഖസുന്ദരം, നിസാം തോണ്ടലിൽ, നജീബ് കുറ്റാത്തുവിള, ബഷീർ കൊട്ടിയം, സോജൻ മൈലക്കാട് തുടങ്ങിയവർ സംസാരിച്ചു.