
കൊല്ലം: ആശ്രയമില്ലാതെ ശാരീരിക ബുദ്ധിമുട്ടുകളാൽ ഒറ്റപ്പെട്ട വൃദ്ധനെ അഗതിമന്ദിരത്തിൽ എത്തിച്ചു. പടിഞ്ഞാറെ കല്ലട, വലിയപാടം കിഴക്ക് വിജയനെയാണ് (61) ചവറ കോയിവിള ബിഷപ്പ് ജെറോം അഗതിമന്ദിരത്തിൽ എത്തിച്ചത്. ഒറ്റമുറി വീട്ടിൽ അവശനായി കഴിഞ്ഞിരുന്ന വൃദ്ധനെ ശാസ്താംകോട്ട അസി. എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാറാണ് കണ്ടെത്തിയത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, സുഹൃത്തുക്കളായ അബു, ബാബു, ശാസ്താംകോട്ട ഫയർ ഫോഴ്‌സിലെ മനോജ്, വലിയപാടം വാർഡ് അംഗം ശിവരാജൻ എന്നിവർ ശാസ്താംകോട്ട പൊലീസിന്റെ സഹായത്തോടെയാണ് അഗതി മന്ദിരത്തിലാക്കിയത്.