കൊല്ലം: ഓയൂർ ട്രാവൻകൂർ എൻജിനിയറിംഗ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള അസി. പ്രൊഫസർ തസ്തികകളിൽ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 31ന് രാവിലെ 10ന് കോളേജിൽ നടക്കും.

സിവിൽ - മെക്കാനിക്കൽ - ഇലക്ട്രിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഓരോ ഒഴിവുകൾ വീതമാണുള്ളത്. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.