കൊല്ലം: കേരള സംസ്ഥാന യുവജന കമ്മിഷൻ കൊല്ലം, ചാത്തന്നൂർ ഗവ. ഐ.ടി.ഐയിൽ നാളെ തൊഴിൽ മേള സംഘടിപ്പിക്കും. 'കരിയർ എക്സ്പോ 22" എന്ന പേരിൽ നടത്തുന്ന മേളകൾ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം നേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. ഫോൺ: 0471 2308630, 7907565474.