goat-
തൊടിയൂർ പഞ്ചായത്തിലെ പട്ടികജാതി വനിതകൾക്ക് ആടിനെ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമപഞ്ചയത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലെയും ഓരോ പട്ടികജാതി വനിതയ്ക്ക് രണ്ട് ആടിനെ വീതം വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല അദ്ധ്യക്ഷയായി. വാർഡ് അംഗം തൊടിയൂർ വിജയൻ സ്വാഗതം പറഞ്ഞു. ഡോ. ഗീത, ഡോ. ബിജു, അനിൽ തുടങ്ങിയവർ പങ്കെടുത്തു.പദ്ധതിപ്രകാരം 23 വനിതകൾക്ക് ആടിനെ ലഭിക്കും.