കൊല്ലം: തിരു കൊച്ചി മുൻ മുഖ്യമന്ത്റിയും സാമൂഹിക പരിഷ്‌കർത്താവുമായ സി. കേശവന്റെ സംഭാവനകൾ അനുസ്മരിക്കാനായി മയ്യനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'കേശവീയം' പരിപാടി ഇന്ന് നടക്കും. മയ്യനാട് എം.എസ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം മന്ത്റി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. മുൻകാല ജനപ്രതിനിധികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയലും കൊവിഡ്കാല പ്രവർത്തകരെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദയും ഹരിതകർമ്മ സേനാംഗങ്ങളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജവാബ് റഹ്മാനും ആദരിക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ സെൽവി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എസ്.ഫത്തഹുദ്ദീൻ, എൽ. ലക്ഷ്മണൻ, ബാലചന്ദ്രൻ, ഡി. ഷീല, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ. സജീർ, ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപെഴ്സൺ ചിത്ര, ബ്ളോക്ക് പഞ്ചായത്തംഗം സീലിയ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. നാസർ, മുഹമ്മദ് റാഫി, ഷഹാൽ, എസ്. സലാവുദ്ദീൻ, പി. സോണി, എം.എസ്. സൗമ്യ, ജോയ്സ് എണസ്റ്റ്, ആർദ്ര വിശ്വം, പ്രയ സാമുവൽ, ലീന ലോറൻസ്, എൻ. ഷീലജ, മയ്യനാട് സുനിൽ, ആർ.എസ്. അബിൻ, ഉഷാകുമാരി, വിപിൻ വിക്രം, ഹലീമ, മുംതാസ്, എസ്. രഞ്ജിത്ത് എന്നിവർ സംസാരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ സ്വാഗതവും സെക്രട്ടറി സജീവ് മാമ്പറ നന്ദിയും പറയും.