കൊല്ലം: ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ ജില്ല കൈവരിച്ച നേട്ടത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. നിലവിലുള്ള ചികിത്സാരേഖകളുടെയും രജിസ്റ്ററുകളുടെയും പരിശോധന, രേഖകളിൽപ്പെടാത്ത ക്ഷയരോഗികളെ കണ്ടെത്തുന്നതിനായി തിരഞ്ഞെടുത്ത ക്ലസ്റ്ററുകളിൽ നടത്തിയ സാമൂഹിക സർവേ തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് സിൽവർ കാറ്റഗറി പുരസ്‌കാരം ലഭിച്ചത്. 2025ൽ ക്ഷയരോഗ മുക്തമാക്കുന്നതിനുള്ള ഊർജിത പ്രവർത്തനങ്ങൾ നടത്ത വരികയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ അറിയിച്ചു.