snd
എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ കിഴക്കൻ മേഖല യോഗം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, പുനലൂർ യൂണിയൻ പ്രസിഡൻറുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, കൗൺസിലർ എസ്.സദാനന്ദൻ തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ 67 ശാഖകളുടെയും പോക്ഷക സംഘനകളുടെയും പ്രവർത്തനങ്ങൾ മികച്ച നിലയിലെത്തിക്കാൻ ഭാരവാഹികൾ ഏക മനസോടെ പ്രവർത്തിക്കണമെന്ന് എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ അഭ്യർത്ഥിച്ചു. യൂണിയനിലെ കിഴക്കൻ മേഖലയിലെ 13 ശാഖയോഗങ്ങളിലെ ശാഖ , വനിതസംഘം, മൈക്രോ ഫിനാൻസ് ഗ്രൂപ്പ്, യൂത്ത് മൂവ്മെന്റ്, ബാലജനയോഗം, കുമാരി സംഘം തുടങ്ങിയവയുടെ ഭാരവാഹികളുടെ സംയുക്ത യോഗം ഇടമൺ-34 ശാഖ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, വനിതസംഘം യൂണിയൻ എക്സിക്യുട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ,വത്സല ഗോപലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.