photo
പി.കെ.എസ് കരുനാഗപ്പള്ളി ലോക്കൽ സമ്മേളനം അഡ്വ.സി.കെ.വിജയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി.കെ.വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജി.അജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വിജയൻ അദ്ധ്യക്ഷനായി. ഏരിയാസെക്രട്ടറി എം. സുരേഷ്കുമാർ, ജോയിന്റ് സെക്രട്ടറി കുഞ്ഞുമോൻ, സി.പി.എം ലോക്കൽ സെക്രട്ടറി പ്രവീൺ മനയ്ക്കൽ, എൻ.സി.ശ്രീകുമാർ, മുരളീധരൻ പിള്ള, സോമൻ, ലാലി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കെ. വിജയൻ (പ്രസിഡന്റ് ), സിന്ധു (വൈസ് പ്രസിഡന്റ് ), ലാലി (സെക്രട്ടറി), ശിവജി, ശ്യാം (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.