 
കരുനാഗപ്പള്ളി: കാലിത്തീറ്റയുടെ വിലവർദ്ധന കാരണം കഷ്ടത്തിലായ ക്ഷീര കർഷകരെ സഹായിക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് മുഴുവൻ പശുക്കളേയും ഇൻഷ്വർ ചെയ്യാന്നള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന സെമിനാർ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാലിന്റെ ഗുണനിലവാര ബോധവൽക്കരണം എന്ന വിഷയത്തിൽ ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിൻസി ജോണും കന്നുകാലി രോഗ നിവാരണ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ഡോ. ജാസ്മിൻ ജമാലും ക്ലാസ്സെടുത്തു. മുതിർന്ന ക്ഷീര സംഘം പ്രസിഡന്റ് സി.എൻ.സുകുമാരനേയും മികച്ച സംഘങ്ങളേയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, നഗരസഭ വൈസ് ചെയർ പേഴ്സൺ സുനിമോൾ, കൗൺസിലർമാരായ സതീഷ് തേവനത്ത്, കെ.പ്രസന്ന, ടെക്‌നിക്കൽ അസിസ്റ്റന്റ് എ.അനീഷ, ക്ഷീരവികസന ഓഫീസർ ഷീബ, ഡി.എഫ്.ഐ മാരായ ഷാഹിദ, കലാരഞ്ജിനി, ക്ഷീര സംഘം പ്രസിഡന്റൻമാരായ പി.സദാനന്ദൻ, എം.ശിവരാജൻ, പി.ഗോപാലക്കുറുപ്പ്, എൻ. പ്രഭാകരൻപിള്ള, മുനമ്പത്ത് വഹാബ്, ആർ.സദാശിവൻപിള്ള, എം.ജയകൃഷ്ണപിള്ള, ഡി.പ്രസാദ്, ഓംപ്രകാശ്, റഷീദ്കുട്ടി, നജീം, സെക്രട്ടറിമാരായ വി.കുഞ്ഞുമോൾ, ആർ.പ്രകാശൻപിള്ള, രാധാമണി, എസ്.ലതിക എന്നിവർ സംസാരിച്ചു.