പ​ത്ത​നാ​പു​രം: ക​ട​യിൽ സാ​ധ​നം വാ​ങ്ങാനെത്തിയ ആ​റുവ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ വൃദ്ധൻ അ​റ​സ്റ്റിൽ. പ​ത്ത​നാ​പു​രം ക​ട​യ്​ക്കാ​മൺ മാ​ഹീൻ മൻ​സി​ലിൽ അ​ബ്ദുൾ ബ​ഷീ​റാണ് (72) പി​ടി​യി​ലാ​യ​ത്.
കു​ട്ടി​ക്ക് മിഠാ​യി നൽ​കി​യ ശേ​ഷ​മാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഏ​റെനേ​രം ക​ഴി​ഞ്ഞി​ട്ടും കുട്ടിയെ കാ​ണാ​താ​യ​തി​നെ തു​ടർ​ന്ന് അമ്മ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം കാ​ണു​ന്ന​ത്. തു​ടർ​ന്ന് പൊ​ലീ​സിൽ പ​രാ​തി നൽ​കി. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാൻഡ് ചെ​യ്​തു.