photo
ഭഗവത് സിംഗ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആർ.വൈ.എഫ് പ്രവർത്തകരുടെ വീടുകളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ആർ.വൈ.എഫ് സംസ്ഥാന മുൻ ജോയിന്റ് സെക്രട്ടറി സി.എം.ഷെറീഫ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കൊടും വേനലിൽ പക്ഷികൾക്ക് തണ്ണീർകുടമൊരുക്കി,​ ആർ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്രി സംഘടിപ്പിച്ച ഭഗവത് സിംഗ് രക്തസാക്ഷിത്വ ദിനാചരണം വേറിട്ടതായി. ദിനാചരണത്തിന്റെ ഭാഗമായി ആർ.വൈ.എഫ് പ്രവർത്തകരുടെ വീടുകളിലാണ് തണ്ണീർ കുടങ്ങൾ സ്ഥാപിച്ചത്. ദിനാചരണം ആർ.വൈ.എഫ് സംസ്ഥാന മുൻ ജോയിന്റ് സെക്രട്ടറി സി.എം.ഷെറീഫ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി പി.രാജു അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.ശക്തികുമാർ, രാജേഷ് പട്ടശ്ശേരി, ജി.ശാന്തകുമാർ, എ. സുദർശനൻ, സിബി ബോണി, മിനി മോൾ, നസീർ കൊപ്പറ, കലേശൻ, ശ്രീജേഷ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.