pakal-
ശ്രീനാരായണ വനിതാ കോളേജ് വിമൻ സെൽ അംഗങ്ങൾ പകൽ വീട്ടി​ലെ അമ്മമാർക്കൊപ്പം

കൊല്ലം: ഒറ്റപ്പെട്ടു പോയവർക്കൊപ്പം പകൽ വീട്ടിലേക്ക് ശ്രീനാരായണ വനിതാ കോളേജ് വിമൺ സെൽ അംഗങ്ങൾ എത്തി. വിദ്യാർത്ഥികൾ അമ്മമാരുമായി ആശയവിനിമയം നടത്തുകയും അവർക്കൊപ്പം താരാട്ടു ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. പകൽവീട് ഈ കാലഘട്ടത്തിൽ അനിവാര്യ ഘടകമാണെന്നായി​രുന്നു അമ്മമാരുടെ അഭി​പ്രായം. ഷൈലജ രാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ശില്പ ശശാങ്കൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.വി. താര, ഡോ. അപർണ, അസി.പ്രൊഫ. ശ്വേത എന്നിവർ സംസാരി​ച്ചു. ഡോ. ബിന്ദു സ്വാഗതവും മിഞ്ജു നന്ദിയും പറഞ്ഞു.