 
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് സ്കൂളിന്റെ മുപ്പത്തിഏഴാമത് വാർഷികാഘോഷം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയിംസ് പാറവിള കോറെപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, ഡെപ്യുട്ടി കളക്ടർ ആർ.എസ്. ബിജുരാജ്, പ്രിൻസിപ്പൽ സൂസൻ കോശി, കെ.എം.മാത്യു, അക്കാഡമിക് കോർഡിനേറ്റർ മേരി പോത്തൻ, ജനറൽ കൺവീനർ ആശാഷിജു, സ്റ്റാഫ് സെക്രട്ടറി സ്മിതാതമ്പി, റോൺ കോശി, ജെ.കെ.കല്യാണി, ജറൂഷ ആൻ സാം, തേജാ കാതറിൻ സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും നടന്നു.