photo
വേളമാനൂർ ഗോപാലൻ മാഷിനെ ജി.എസ്. ജയലാൽഎം.എൽ.എ പൊന്നാട അണി​യി​ച്ച് ആദരി​ക്കുന്നു

പാരിപ്പള്ളി: നാടിന് അക്ഷരചൈതന്യം പകർന്ന ശ്രേഷ്ഠഗുരു വേളമാനൂർ ഗോപാലൻ മാഷിന് ആദരം. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷ പരിപാടികൾ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച. ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാർ, കവി ബാബു പാക്കനാർ, സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, മാനേജർ ബി.സുനികുമാർ, ഗ്രാമ പഞ്ചായത്ത് മുൻ അംഗങ്ങളായ ആർ.ഡി.ലാൽ, ദേവദാസ് എന്നിവർ സംസാരി​ച്ചു. സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ സ്വാഗതവും അഡ്വ.രാജേഷ് നന്ദിയും പറഞ്ഞു.