കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ 28 മുതൽ നാലു ദിവസം നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കൊല്ലം ശാഖയ്ക്ക് മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. യു.എഫ്.ബി.യു ജില്ലാ കൺവീനർ യു.ഷാജി, എ.ഐ.ബി.ഇ.എ സംസ്ഥാന അസി. സെക്രട്ടറി എസ്. പിങ്കി, എ.ഐ.ബി.ഒ.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുധീഷ്, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ ദാസ്, എൻ.സി.ബി.ഇ ജില്ലാ സെക്രട്ടറി ദിൻഷാ എന്നിവർ സംസാരിച്ചു.