കൊല്ലം: കാർ റോഡിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനെയും മാതാവിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ പിടിയിലായി. കല്ലേലിഭാഗം മഹാദേവർ കോളനി നിവാസികളായ കിരണാലയം വീട്ടിൽ കിരൺ (29), വിശാഖ് ഭവനത്തിൽ വിശാഖ് (28) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
തെക്കുംഭാഗം സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. തടസം പിടിക്കാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന അമ്മയെയും സംഘം അടിച്ച് തറയിലിട്ട് ചവിട്ടി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടർ, റസൽ ജോർജ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.