 
ചാത്തന്നൂർ: കല്ലുവാതുക്കൽ തിരു.ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൂരം ഉത്രം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിക്കുകയും നിർദ്ധന രോഗികൾക്ക് ചികിത്സ ധനസഹായം നൽകുകയും ചെയ്തു. നടൻ കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമക്കുറുപ്പ്, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, സെക്രട്ടറി വി. ഗിരീഷ് കുമാർ, ട്രസ്റ്റ് കോ ഓർഡിനേറ്റർ വേണു സി.കിഴക്കനേല, ക്ഷേത്രം സെക്രട്ടറി എസ്. സുരേഷ്, ഉത്സവ കൺവീനർ വിഷ്ണുക്കുറുപ്പ്, ട്രഷറർ എസ്. സുധാകരക്കുറുപ്പ്, സേതുലാൽ എന്നിവർ സംസാരിച്ചു.