 
ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സമിതിയുടെയും വെളിനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആശ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ഏകദിന പരിശീലനവും വിവിധ വാർഡുകളിലെ 50 കിടപ്പ് രോഗികൾക്കുള്ള കിറ്റുകളും വിതരണം നടന്നു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അനിത, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന, വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മെഹറുനിസ, ടി.കെ.ജ്യോതി ദാസ്, ഡി.രമേശ്, കെ .ലിജി, ജെ. അമ്പിളി എന്നിവർ സംസാരിച്ചു.